കേച്ചേരിയിൽ വാഹനാപകടം: അപകടത്തിൽ ഒരാൾ മരിച്ചു 6 പേർക്ക് ഗുരുതര പരിക്ക് ഇന്ന് രാവിലെ 7 മണിയോടെ കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത കേച്ചേരിയിലാണ് ലോറിയും പിക്കപ്പും കൂട്ടി ഇടിച്ചത്. പിക്കപ്പ് വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടയിരുന്നവരെ പുറത്തെടുത്തത്. കനത്ത മഴയുണ്ടായിരുന്നു കുന്നംകുളം അഗ്നിരക്ഷാ സേന എത്തിയാണ് വാഹനങ്ങൾ പൊളിച്ച് ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ് തൃശ്ശൂരിലെയും കുന്നംകുളത്തെയും ആശുപത്രിയിലേക്ക് പരിക്കേറ്റവരെ കൊണ്ടുപോയി
