തൃശൂർ മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആർ രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. പൊലീസ് കോർട്ടേഴ്സിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
കൊല്ലം ശൂരനാട് സ്വദേശിയാണ് മരിച്ച ആർ രാജേഷ്. ഇദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ രാജേഷിന്റെ ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം രാജേഷ് ഇന്ന് ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ഇതിനിടെയാണ് മരണ വാർത്ത എത്തിയത്.
അതേസമയം ആർ രാജേഷിന്റെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി പി ഐ എം തൃശൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തി. പൊലീസ് വകുപ്പിലെ ആഭ്യന്തര സംഘർഷമാണോ ദുരൂഹ മരണത്തിനിടയാക്കിയതെന്ന് അന്വേഷിക്കണമെന്ന് സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ ആവശ്യപ്പെട്ടു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യയ്ക്കുള്ള ചിന്തകള്‍ നിങ്ങള്‍ക്കുണ്ടെങ്കിൽ വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. ടോള്‍ഫ്രീ നമ്പർ: 1056, 0471-2552056