കേച്ചേരി ബാറിൽ ഇന്ന് വൈകിട്ട് 5 30 ഓടെയാണ് സംഘർഷം ഉണ്ടായത് .കേച്ചേരി ചിറനല്ലൂർ സ്വദേശി 38 വയസ്സുള്ള കബീറിനെ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ബാറിൽ സംഘർഷം നടക്കുന്ന വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികൾ അവിടെ നിന്ന് കടന്നു കളഞ്ഞിരുന്നു.പ്രതികളെ മനസ്സിലാക്കിയ പോലീസ് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടുകയായിരുന്നു.പോലീസ് പിന്തുടരുന്നത് അറിഞ്ഞ പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനം ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്.വാഹനം ഉപേക്ഷിച്ച് പാടത്തുകൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതികളെ കുന്നംകുളം പോലീസ് സിനിമാ സ്റ്റൈലിലാണ് പിടികൂടിയത്
Tags
crime
