വിലക്കയറ്റത്തിലും ആനി രാജയ്ക്ക് നേരെയുള്ള അക്രമത്തിലും പ്രതിഷേധിച്ച് കടങ്ങോട് സി.പി.ഐയുടെ പന്തംകൊളുത്തി പ്രകടനം

 


കുന്നംകുളം: ജനജീവിതം താറുമാറാക്കിക്കൊണ്ട് രാജ്യമാകെ വിലക്കയറ്റം കത്തിപ്പടരുമ്പോഴും ഒരു ചെറുവിരൽ പോലും അനക്കാത്ത മോദി സർക്കാരിന്റെ നിസംഗതക്കെതിരെയും, ഡൽഹിയിൽ പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്ത യുവതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആനി രാജയ്ക്കും മഹിളാസംഘം, എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് നേതാക്കൾക്കും നേരെയുണ്ടായ സംഘപരിവാർ അക്രമത്തിൽ പ്രതിഷേധിച്ചും സി.പി.ഐ കടങ്ങോട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും ധർണ്ണയും നടത്തി.

​ചിറമനങ്ങാട് സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചിറമനങ്ങാട് സെന്ററിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ സി.പി.ഐ കുന്നംകുളം മണ്ഡലം സെക്രട്ടറി പ്രേംരാജ് ചുണ്ടലാത്ത് ഉദ്ഘാടനം ചെയ്തു.

​മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി.പി. ജോസഫ്, ലോക്കൽ സെക്രട്ടറി ജോൺസൻ പി.വി, കമ്മിറ്റി അംഗങ്ങളായ ഷാജു എൻ.സി, ബാബു വി.എ, പ്രദീപ് കെ.എ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ഹസ്സൻ കുട്ടി എച്ച്, ഗിരീഷ് കടങ്ങോട്, സുലൈമാൻ പി.കെ, ഹരിദാസൻ, ഷംസുദ്ധീൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി



Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال