അക്കിക്കാവിലുണ്ടായ വാഹനാപകടം: ബൈക്ക് യാത്രികനായ യുവാവ് ദാരുണമായി മരിച്ചു

 


അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികൻ റോഡിൽ ചോര വാർന്ന നിലയിൽ മരണപ്പെട്ടു   വെള്ളിയാഴ്ച പുലർച്ചെ രണ്ട്  മണിക്ക് കുന്നംകളും താഴത്തെ അക്കിക്കാവിലായിരുന്നു അപകടം വാഹനങ്ങൾ കൊണ്ടുപോകുന്ന ഗുഡ്സ് ലോറിയും സ്കൂട്ടർ തമ്മിലായിരുന്നു അപകടം ലോറി നിയന്ത്രണം വിട്ടതിനെ തുടർന്ന് സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. അപകടത്തിനുശേഷം നിർത്താതെ പോയ ഗുഡ്സ് ലോറിയെ അതുവഴി വന്ന മറ്റൊരു യാത്രക്കാരൻ മറികടന്ന് തടഞ്ഞു നിർത്തുകയായിരുന്നു. അപകടത്തിൽ മരിച്ച ആളുടെ സ്കൂട്ടർ ലോറി 100 മീറ്ററോളം വലിച്ചു കൊണ്ടു പോയിരുന്നു.അപകടത്തെ തുടർന്ന്  റോഡിൽ തലയടിച്ചു വീണ യുവാവ്  രക്തം വാർന്ന  നിലയിൽ റോഡിൽ അര മണിക്കൂറോളം കിടന്നതായി ദൃസാക്ഷികൾ പറഞ്ഞു. പിന്നീട് അതുവഴി മറ്റേതോ ജില്ലയിൽ നിന്നും വന്ന ഒരു പോലീസ് ജീപ്പ്ലെ  ഉദ്യോഗസ്ഥരാണ് കുന്നംകുളം പോലീസിനെ വിവരം അറിയിച്ചത് പിന്നീട് കുന്നംകുളം പോലീസിൻറെ നേതൃത്വത്തിൽ മറ്റൊരു ആംബുലൻസ് ൽ യുവാവിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വെള്ളറക്കാട് സ്വദേശി വാസുവിന്റെ മകൻ സുധീഷ് (24) ആണ് മരിച്ചത്

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال