ല​ഹ​രി​വേ​ട്ട​യി​ല്‍ മു​ന്നി​ല്‍ ക​ഞ്ചാ​വ്; ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത് എ​റ​ണാ​കു​ള​ത്തു​നി​ന്ന്


കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ല​ഹ​രി- മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ്ക്ക് ത​ട​യി​ടാ​നാ​യി സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ : ദി ​നാ​ര്‍​കോ ഹ​ണ്ടി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പി​ടി​ച്ചെ​ടു​ത്ത​ത് ക​ഞ്ചാ​വ്.പ ​ദ്ധ​തി ആ​രം​ഭി​ച്ച ജൂ​ണ്‍ ര​ണ്ടു മു​ത​ല്‍ ജൂ​ലൈ ആ​റു വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ സം​സ്ഥാ​ന​ത്തെ 20 പോ​ലീ​സ് ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി 439.685 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​ക്കാ​ല​യ​ള​വി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത് എ​റ​ണാ​കു​ളം റൂ​റ​ലി​ല്‍ നി​ന്നാ​ണ്- 102.772 കി​ലോ ഗ്രാം. ​ക​ഞ്ചാ​വ് വേ​ട്ട​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന​ത് ക​ണ്ണൂ​ര്‍ റൂ​റ​ലാ​ണ്. ഇ​വി​ടെ നി​ന്ന് 40.128 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. മൂ​ന്നാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന തൃ​ശൂ​ര്‍ സി​റ്റി​യി​ല്‍ നി​ന്ന് 37.561 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടു​ക​യു​ണ്ടാ​യി.

ഇ​ക്കാ​ല​യ​ള​വി​ല്‍ വി​വി​ധ പോ​ലീ​സ് ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി പി​ടി​ച്ചെ​ടു​ത്ത​ത് 3.877 കി​ലോ എം​ഡി​എം​എ​യാ​ണ്. എം​ഡി​എം​എ വേ​ട്ട​യി​ല്‍ മ​ല​പ്പു​റ​മാ​ണ് മു​ന്നി​ല്‍. ഇ​വി​ടെ നി​ന്ന് 1.121 കി​ലോ എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. 574 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കൊ​ച്ചി സി​റ്റി​യും 386 ഗ്രാ​മു​മാ​യി ക​ണ്ണൂ​ര്‍ സി​റ്റി​യു​മാ​ണ് തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. 5,997 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ല്‍ 6,439 പേ​ര്‍ അ​റ​സ്റ്റി​ലാ​യി. 3036 കോ​ട്പ കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال