വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപിച്ചു. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുന്ന ബജറ്റിലെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്‍ത് നടൻ മോഹൻലാല്‍ രംഗത്ത് എത്തി.പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്‍ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി എന്നാണ് മോഹൻലാല്‍ ഫേസ്‍ബുക്കില്‍ കുറിപ്പ് എഴുതിയത്.
സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുന്ന ബജറ്റിലെ നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്‍ത് നടൻ മോഹൻലാല്‍
byArjun.c.s
-
0