ദേ​ശീ​യ​പാ​തയിലെ അ​ശാ​സ്ത്രീ​യ​ നിർമാണത്തി നെതിരേ സി​പി​ഐയുടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധസ​മ​രം സം​ഘ​ടി​പ്പി​ച്ചു


ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​തയിലെ അ​ശാ​സ്ത്രീ​യ​ നിർമാണത്തി നെതിരേ സി​പി​ഐയുടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധസ​മ​രം സം​ഘ​ടി​പ്പി​ച്ചു. ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള സ​ർ​വീ​സ് റോ​ഡു​ക​ൾ​ക്ക് സ​മാ​ന്ത​ര​മാ​യി നി​ർ​മി​ക്കു​ന്ന ഓ​ട​ക​ളു​ടെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം ജ​ന​ജീ​വി​തം ദു​സ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ർ​ട്ടി പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ട​ച്ചു​മൂ​ട​പ്പെ​ട്ട സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് മാ​ർ​ഗ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സ​മ​ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​രൂ​രി​ൽ സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ടി.​ടി. ജി​സ്‌​മോ​ൻ, ചേ​ർ​ത്ത​ല​യി​ൽ ജി​ല്ലാ അ​സി​. സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​നേ​ശ​ൻ, ക​ല​വൂ​രി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ.​എ​സ്. സോ​ള​മ​ൻ, ആ​ല​പ്പു​ഴ​യി​ൽ ജി​ല്ലാ അ​സി​. സെ​ക്ര​ട്ട​റി സി.​എ. അ​രു​ൺ​കു​മാ​ർ, അ​മ്പ​ല​പ്പു​ഴ​യി​ൽ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, ഹ​രി​പ്പാ​ട്ട് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം അ​ഡ്വ.​ വി. മോ​ഹ​ൻ​ദാ​സ്, കാ​യം​കു​ള​ത്ത് ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ടി.​ജെ. ആ​ഞ്ച​ലോ​സ് എ​ന്നി​വ​ർ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال