ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ഗ​വ.​യു​പി സ്കൂ​ളി​ൽ ഓ​ഫീ​സ് മു​റി​യു​ടെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മൂ​വാ​യി​രം രൂ​പ ക​വ​ർ​ന്നു


ഹ​രി​പ്പാ​ട്: ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ഗ​വ.​യു​പി സ്കൂ​ളി​ൽ ഓ​ഫീ​സ് മു​റി​യു​ടെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മൂ​വാ​യി​രം രൂ​പ ക​വ​ർ​ന്നു. കു​ട്ടി​ക​ളു​ടെ സ​മ്പാ​ദ്യ പ​ദ്ധ​തി​യി​ലേ​ക്ക് ട്ര​ഷ​റി​യി​ൽ അ​ട​യ്ക്കാ​ൻ മാ​റ്റി​വ​ച്ചി​രു​ന്ന തു​ക​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഇന്നലെ രാ​വി​ലെ സ്കൂ​ൾ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

ഓ​ഫീ​സി​ന്‍റെ തെ​ക്കേ അ​റ്റ​ത്തു​ള്ള മു​റി​യി​ലെ ര​ണ്ട് അ​ല​മാ​ര​ക​ൾ കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പു​ല​ർ​ച്ചെ മൂ​ന്നു വ​രെ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ത്ത​തി​നാ​ൽ, പു​ല​ർ​ച്ചെ നാ​ലി​നു ശേ​ഷ​മാ​യി​രി​ക്കാം മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് കെ. ​രാ​ജ​ശ്രീ ന​ൽ​കി​യ പ​രാ​തി​യി​ൽ ഹ​രി​പ്പാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഫോ​റ​ൻ​സി​ക്, ഫിം​ഗ​ർ​പ്രി​ന്‍റ് വി​ദ​ഗ്ധരും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال