മാ​സ​പ്പ​ടി കേ​സ്: ടി. ​വീ​ണ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) മു​മ്പാ​കെ ഹാ​ജ​രാ​യി


കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉ​ട​മ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ ടി. ​വീ​ണ ഉ​ട​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) മു​മ്പാ​കെ ഹാ​ജ​രാ​യി.

ഭ​ർ​ത്താ​വും എം​എ​ൽ​എ​യു​മാ​യ മു​ഹ​മ്മ​ദ് റി​യാ​സി​നൊ​പ്പ​മാ​ണ് വീ​ണ എ​ത്തി​യ​ത്. ശ​ക്ത​മാ​യ സു​ര​ക്ഷ​യാ​ണ് ഇ​ഡി കൊ​ച്ചി ഓ​ഫീ​സി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ​മാ​സം 12ന് ​കൊ​ച്ചി ഓ​ഫി​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ഇ​ഡി നോ​ട്ടി​സ് അ​യ​ച്ചി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ന്ന് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. സി​എം​ആ​ർ​എ​ല്ലു​മാ​യി ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ട് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​ഡി ചോ​ദി​ച്ച​റി​യും.

കേ​സി​ൽ ചൊ​വ്വാ​ഴ്ച ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഭാ​ര്യ ജ​യ ക​ർ​ത്ത​യും, മ​ക​ൻ ശ​ര​ൺ എ​സ്. ക​ർ​ത്ത​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​രു​ന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال