കൊല്ലം ബെൻസിഗർ നഴ്സിംഗ് കോളജിലെ വിദ്യാർഥിയായിരുന്ന ഫെബിന പരീക്ഷയ്ക്കായി കൊട്ടിയത്തുള്ള ബന്ധുവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 18നാണ് ഫെബിന മരിച്ചതായി മാതാപിതാക്കളെ അറിയിക്കുന്നത്. മഹാരാഷ്ട്ര സ്വാദേശിയും നിലവിൽ കൊല്ലത്ത് താമസിച്ച് സ്വർണക്കട നടത്തുന്ന യാളുമായ പ്രതീപ് എന്നയാളുടെ നിരന്തര പീഡനവും ഭീഷണിയും ഫെബിനയ്ക്കെതിരേ ഉണ്ടായിരുന്നു എന്നും മുമ്പ് പലതവണ ഇയാൾ ഫെബിനയെ വധിക്കാൻ ശ്രമിച്ചിരുന്നു എന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇയാളുടെ നിരന്തര ശല്യം മൂലം പഠനം അവസാനിപ്പിച്ചശേഷം പരീക്ഷയ്ക്കായി മാത്രം കൊല്ലത്ത് എത്തിയപ്പോഴാണ് മരണം സംഭവിച്ചത്.
ആലപ്പുഴയിൽനിന്ന് മാതാപിതാക്കൾ എത്തുന്നതിനു മുമ്പ് പോസ്റ്റ്മോർട്ടവും മറ്റു നടപടികളും തിടുക്കത്തിൽ പൂർത്തിയാക്കിയതും മരണത്തിലെ ദുരൂഹത വർധിപ്പിച്ചിരുന്നു . കൂടാതെ മൃതദേഹത്തിൽ മുട്ടുസൂചി കൊണ്ട് കുത്തിയ പാടുകളും ചുണ്ടിൽ മുട്ടുസൂചി കുത്തിത്തറച്ച നിലയിലുമായിരുന്നു.
കൊല്ലം സിറ്റി കമ്മീഷ്ണർക്ക് ഫെബിനയുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോയ്ക്ക് അന്വഷണം കൈകമാറുകയായിരുന്നു. ഇവരുടെ അന്വഷണത്തിൽ ഫെബിനയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കൊട്ടിയം പോലീസിന്റെ അന്വഷണത്തിൽ വലിയ വീഴ്ചയുള്ളതായും പോലീസ് അന്വേഷണം അട്ടിമറിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഫെബിനയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും അഭ്യന്തരമന്ത്രിക്കും നൽകിയ പരാതിയെതുടർന്നാണ് തുടരന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.