ലൈംഗിക പീഡന പരാതി: മുൻകൂർ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ


പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് കോടതിയിൽ. മണ്ണാർക്കാട് എസ് സി-എസ് റ്റി പ്രത്യേക കോടതിയെയാണ് മുൻകൂർ ജാമ്യം തേടി പ്രശോഭ് സമീപിച്ചത്. പാലക്കാട്ടെ അഭിഭാഷകൻ മുഖേനയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. നിരപരാധിയാണെന്നും കള്ളക്കേസാണെന്നും ആണ് മുൻകൂർ ജാമ്യാപേക്ഷയിലെ വാദം. 


തനിക്കെതിരെ നടന്നതത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയെന്നും ഡിജിറ്റൽ തെളിവുകൾ വ്യാജമായി നിർമ്മിച്ചതെന്നും പ്രശോഭ്. അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും പ്രശോഭ് മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. ജാമ്യാപേക്ഷ ശനിയാഴ്ച മണ്ണാർക്കാട് എസ്‍സി എസ്‍റ്റി പ്രത്യേക കോടതി പരിഗണിക്കും. ദളിത് യുവതിയുടെ പരാതിയെ തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പിന്നാലെ ഒളിവിൽ പോയ പ്രശോഭിനായി പോലീസ് അന്വേഷണം തുടരുകയാണ്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال