ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ പത്തനംതിട്ട ഏനാത്ത് പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ പെൺകുട്ടിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തുമ്പോൾ പെൺകുട്ടിയെ പാലത്തിന്റെ തൂണിനടിയിലുള്ള ചതുപ്പിൽ പിടിച്ചു കിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻതന്നെ പ്രദേശവാസികളായ രണ്ടുപേർ ആറ്റിൽ ചാടി കുട്ടി ഒഴുകിപ്പോവാതെ പാലത്തിന്റെ തൂണിനോട് ചേർത്ത് പിടിച്ചു നിർത്തി. അതിന് ശേഷം അടൂർ നിന്നും ഫയർഫോഴ്സ് എത്തി നെറ്റ് ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിലാക്കി.