കുന്നംകുളം നഗരസഭ കഴിഞ്ഞ 10 വർഷം ഭരിച്ചതും ഇപ്പോൾ ഭരിക്കുന്നതും എൽഡിഎഫ് തന്നെ എന്നിരിക്കെ മുൻ നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രനെ തീർത്തും അവഗണിച്ചിരിക്കുകയാണ് കുന്നംകുളം നഗരസഭ ' . നഗരസഭയുടെ ചെയർമാൻ ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങളിൽ കാലാവധി പൂർത്തീകരിച്ചവരുടെ ചിത്രങ്ങൾ നഗരസഭ കൗൺസിൽ ഹാളിൽ സ്ഥാപിക്കാറുണ്ട്. എന്നാൽ പത്തുവർഷം തുടർച്ചയായി കുന്നംകുളം നഗരസഭയുടെ ഭരണം കൊണ്ടുപോയി നഗരമാതാവായ ചെയർപേഴ്സിനോട് എന്തുകൊണ്ടാണ് സ്വന്തം പാർട്ടി തന്നെ അവഗണിക്കുന്നത് എന്നത് ചോദ്യചിഹ്നമായി മാറുന്നു. പുതിയ ഭരണസമിതി വരുമ്പോൾ മുൻ ഭരണ കർത്താവിൻറെ ഫോട്ടോ ക്യാൻവാസിൽ പകർത്തി കൗൺസിൽ ഹോളിന്റെ ചുമരിൽ വെക്കാറുള്ളതാണ് എന്നാൽ പുതിയ ഭരണസമിതി ചുമതലയേറ്റ് മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും സീതാവീന്ദ്രന്റെ ഫോട്ടോ സ്ഥാപിച്ചിട്ടില്ല കഴിഞ്ഞ 10 വർഷം കുന്നംകുളത്ത് ഭരണാധികാരി ഉണ്ടായിരുന്നില്ല എന്നാണ് കൗൺസിൽ ഹോളിലെ ചിത്രങ്ങളിലൂടെ നോക്കിയാൽ ആരും ചിന്തിച്ചുപോവുക