ബാലതാരമായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി

മലയാള സിനിമാ ലോകത്തെ നൊമ്പരപ്പെടുത്തി ബാലനടനായിരുന്ന ഹരിമുരളിയുടെ വിയോഗവാർത്ത. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണശേഷം മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ വി.എഫ്.എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അമ്പതോളം സിനിമകളിൽ ബാലതാരമായി ഹരിമുരളി അഭിനയിച്ചിട്ടുണ്ട്. ലാൽ ജോസ് ചിത്രം ‘രസികൻ’, മമ്മൂട്ടി ചിത്രം ‘അണ്ണൻ തമ്പി’, മോഹൻലാൽ ചിത്രം ‘മാടമ്പി’ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹരിമുരളിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് പയ്യന്നൂരിലെ നാട്ടുകാരും സിനിമാ സഹപ്രവർത്തകരും.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال