പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം: വി​മാ​ന സ​ർ​വീ​സു​ക​ൾ വീ​ണ്ടും വെ​ട്ടി​ച്ചു​രു​ക്കി


കൊ​ച്ചി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ വീ​ണ്ടും വെ​ട്ടി​ച്ചു​രു​ക്കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് 20 സ​ർ​വീ​സു​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന് കൊ​ച്ചി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ന​ട​ക്കു​ന്ന​ത്. 61 സ​ർ​വീ​സു​ക​ളാ​ണ് ഇ​ന്ന് റ​ദ്ദാ​ക്കി​യ​ത്.

ഷാ​ർ​ജ, ദു​ബാ​യ്, അ​ബു​ദാ​ബി, മ​സ്‌​ക​റ്റ്‌, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കൊ​ച്ചി​യി​ൽ​നി​ന്നു സ​ർ​വീ​സ് ന​ട​ത്തും. ഈ ​രാ ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ളും കൊ​ച്ചി​യി​ൽ എ​ത്തു​ന്നു​ണ്ട്. ദോ​ഹ​യി​ൽ നി​ന്നു​ള്ള എ​ട്ടു വി​മാ​ന​ങ്ങ​ളും ദോ​ഹ​യി​ലേ​ക്കു​ള്ള ഏ​ഴ് വി​മാ​ന​ങ്ങ​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

നി​ല​വി​ൽ ദോ​ഹ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ക്കു​ന്നി​ല്ല. കു​വൈ​റ്റി​ൽ നി​ന്നു​ള്ള നാ​ലു വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യെ​ങ്കി​ലും കൊ​ച്ചി​യി​ൽ​നി​ന്നു കു​വൈ​റ്റി​ലേ​ക്ക് ഒ​രു വി​മാ​നം യാ​ത്ര തി​രി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രാ​യ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ന​ടി നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷ കൗ​ൺ​സി​ൽ പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടു​ണ്ട്. ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, ഒ​മാ​ൻ, ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്സ്, ജോ​ർ​ദാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ ഇ​റാ​ൻ ന​ട​ത്തു​ന്ന എ​ല്ലാ ആ​ക്ര​മ​ണ​ങ്ങ​ളും ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​യ്ക്കു​ക​യോ ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്യാ​നു​ള്ള ഇ​റാ​ന്‍റെ നീ​ക്ക​ങ്ങ​ളെ​യും കൗ​ൺ​സി​ൽ അ​പ​ല​പി​ച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال