വീടിനുള്ളിൽ കയറി 84 കാരിയെ തെരുവ് നായ കടിച്ച് കൊന്നു.
വെള്ളറക്കാട് കൊല്ലൻപ്പടിയിൽ ഇന്ന് വൈകിട്ട് 6 30നാണ് സംഭവം. കിടപ്പ് രോഗിയായ കിഴക്കേപുരയ്ക്കൽ കാർത്ത്യായനിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.ഇവർ കുറെ നാളുകളായി വീടിനുള്ളിൽ തന്നെ കിടപ്പുരോഗിയായി കഴിയുകയായിരുന്നു.ഓർമ്മക്കുറവുള്ള മകനും അപ്പുറത്ത് തന്നെ കിടപ്പുണ്ട്. ഉമ്മറത്തെ വാതിലിലൂടെ അകത്തു കയറിയ നായ കാർത്യായനിയെ അതിദാരുണമായി കടിച്ചു കീറുകയായിരുന്നു. അപ്പുറത്തെ മുറിയിൽ ഉണ്ടായിരുന്ന മകനും കടിയേറ്റു.വീട്ടിൽ ഉണ്ടായിരുന്ന മറ്റൊരു മകൻ പുറത്തുപോയ നേരത്തായിരുന്നു സംഭവം.കാർത്യായനി വീട്ടിൽ വച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും ഇറങ്ങിയ നായ പ്രദേശത്ത് മൂന്നു പേരെ കൂടി വേറെ കടിച്ചിട്ടുണ്ട്.
