തിരുവനന്തപുരം: തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.അശ്വതി - സുഭാഷ് ദമ്പതികളുടെ മകൾ പവിത്രയെയാണ് മരിച്ച നിലയിൽ കണ്ടത്. അമ്മൂമ്മ തൊഴിലുറപ്പിന് പോയി മടങ്ങി എത്തിയപ്പോൾ കിടപ്പുമുറിയിലെ പായയിൽ ചലനമറ്റു കിടക്കുന്നത് കണ്ടു. ഉടൻ തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.അതേസമയം, കുട്ടിയെ മരിച്ച നിലയിലാണ് കൊണ്ട് വന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു.
തിരുവനന്തപുരം വാമനപുരത്ത് ഒരു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
bynewsfact web desk
-
0