കുന്നംകുളത്തെ താലൂക്ക്,ട്രഷറി ഉദ്ഘാടനങ്ങളിൽ നിന്നും യുഡിഎഫും ബിജെപിയും വിട്ടുനിന്നുവെന്ന വാർത്ത പുറത്ത് ചർച്ചയാകുമ്പോൾ ബിജെപിയുടെ മുതിർന്ന കൗൺസിൽ അംഗം ഗീതാ ശശി പരിപാടിയിൽ പങ്കെടുത്തത് സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുകയാണ്. സിപിഎം ജനപ്രതിനിധികളോടൊപ്പം ഗീത ശശി ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.കുന്നംകുളത്തെ ഏതു വികസനങ്ങൾക്കും ഒപ്പം നിൽക്കുന്ന ഒരു ജനപ്രതിനിധി കൂടിയാണ് ഗീത ശശി . വികസനത്തിനായി തിരുത്തേണ്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും ശരിയായ കാര്യങ്ങൾക്ക് ഒപ്പം നിൽക്കുന്ന ജനപ്രതിനിധി കൂടി ആയതുകൊണ്ട് തന്നെ കഴിഞ്ഞ 25 വർഷക്കാലമായി ഒരു നാടിൻറെ ജനപ്രതിനിധിയായി നിൽക്കുന്ന വ്യക്തി കൂടിയാണ് ഗീത ശശി.
Tags
Thrissur - Top News