മലപ്പുറത്ത് വെടിവെച്ചിട്ടത് 1,067 കാട്ടുപന്നികളെ


മലപ്പുറം: കാര്‍ഷിക വിളകള്‍ നശി പ്പിക്കുന്നത് തടയാന്‍ അംഗീകൃത ഷൂട്ടര്‍മാര്‍ വഴി അപകടകാരികളായ കാട്ടുപന്നികളെ ഇതുവരെ വെടിവെച്ച് കൊന്ന പട്ടികയില്‍ മലപ്പുറം രണ്ടാമത്. 2022 മേയ് 28 മുതല്‍ 2025 ഡിസംബര്‍ 15 വരെ യുള്ള വനം-വന്യജീവി വകുപ്പിന്റെ കണക്ക് പ്രകാരമാണിത്. മൂന്നര വര്‍ഷത്തിനിടെ തദ്ദേശ സ്ഥാ പനങ്ങള്‍ മുഖേന തോക്കിന്‍ മുനയില്‍ മലപ്പുറത്ത് 1,067 കാട്ടുപ ന്നികളെയാണ് വെടിവെച്ചിട്ടത്. പട്ടികയില്‍ പാലക്കാട് ജില്ലയാണ് ഒന്നാമത്. 1,512 കാട്ടുപന്നികളെ അധികൃതരുടെ അനുമതിയോ ടെ കൊന്നിട്ടുണ്ട്.

മൂന്നാമതുള്ള തിരുവനന്തപുരത്ത് 967, കണ്ണൂരില്‍ 740, കോ ഴിക്കോട് 484, പത്തനംതിട്ട 163, കൊല്ലം 137, തൃശൂര്‍ 130, ആലപ്പു 485, കാസര്‍കോട് 25, വയനാട് 24 എന്നിങ്ങനെയാണ് കണക്ക്. മുന്ന് ജില്ലകളിലാണ് 10 താഴെയുള്ളത്. എറണാകുളം ഒമ്പത്, കോട്ടയം ആറ്, ഇടുക്കി രണ്ട് എന്നി ങ്ങനെയാണ് കുറവുള്ള പട്ടികയിലുള്ളത്.

2022 മേയില്‍ 28 മുതല്‍ ജനവാ സ മേഖലയില്‍ മനുഷ്യരുടെ ജീ വനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നികളെ വെടിവെച്ച് കൊ ല്ലുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കി യിരുന്നു. നിലവില്‍ ഈ അനുമതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال