പു​സ്ത​ക​ങ്ങ​ളി​ൽ ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ച് വി​ൽ​പ​ന: യു​വാ​വ് പി​ടി​യി​ൽ


കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ പാ​യി​പ്ര​യി​ൽ പു​സ്ത​ക​ങ്ങ​ളി​ൽ ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ൽ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ സാ​ജി​ദ് അ​സീ​സ് (31) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ല​ഹ​രി വി​ൽ​പ​ന​യ്ക്കാ​യി എ​ത്തി​യ സാ​ജി​ദി​നെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ച​ത്.

ഇ​യാ​ളി​ൽ നി​ന്ന് 30.7 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ര​ണ്ട​ര മാ​സ​മാ​യി സാ​ജി​ദ് എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സാ​ജി​ദ് നാ​ല് മാ​സം മു​മ്പാ​ണ് കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത്. ഖ​ത്ത​റി​ൽ നി​ന്നും പ​രി​ച​യ​പ്പെ​ട്ട ചി​ക്ക​മം​ഗ്ലൂ​ർ സ്വ​ദേ​ശി​യാ​ണ് സാ​ജി​ദി​ന് എം​ഡി​എം​എ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തെ​ന്ന് എ​ക്സൈ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഇ​യാ​ൾ ല​ഹ​രി എ​ത്തി​ക്കു​ന്നു​ണ്ട്. പു​സ്ത​ക​ങ്ങ​ളി​ൽ ര​ഹ​സ്യ അ​റ​ക​ളു​ണ്ടാ​ക്കി​യാ​ണ് വി​ല്പ​ന. ഒ​റ്റ​നോ​ട്ട​ത്തി​ൽ ര​ഹ​സ്യ അ​റ​ക​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​ർ​ക്കും സം​ശ​യം തോ​ന്നി​യി​രു​ന്നി​ല്ല.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال