ദേ​ശീ​യ പ​ണി​മു​ട​ക്കി​നി​ടെ വ​യ​നാ​ട്ടി​ൽ ച​ര​ക്കു​ലോ​റി ത​ട​ഞ്ഞ് സ​മ​രാ​നു​കൂ​ലി​ക​ൾ


ക​ല്പ​റ്റ: ദേ​ശീ​യ പ​ണി​മു​ട​ക്കി​നി​ടെ വ​യ​നാ​ട്ടി​ൽ ച​ര​ക്കു​ലോ​റി ത​ട​ഞ്ഞ് സ​മ​രാ​നു​കൂ​ലി​ക​ൾ. ക​ല്പ​റ്റ​യി​ലാ​ണ് സം​ഭ​വം. വാ​ഹ​നം ത​ട​ഞ്ഞ​ത് ചോ​ദ്യം​ചെ​യ്ത ഡ്രൈ​വ​റോ​ട് രാ​ത്രി 12 ആ​യി​ട്ടു പോ​യാ​ൽ മ​തി​യെ​ന്നും സ​മ​രാ​നു​കൂ​ലി​ക​ൾ പ​റ​ഞ്ഞു. സ്ഥ​ല​ത്തു പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ പി​ന്മാ​റാ​ൻ ത​യാ​റാ​യി​ല്ല.

വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്ക് സം​സ്ഥാ​ന​ത്ത് പൂ​ർ​ണ​മാ​ണ്. ക​ട​ക​മ്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. മി​ക്ക ജി​ല്ല​ക​ളി​ലും കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല.

തൊ​ഴി​ലാ​ളി വി​രു​ദ്ധ ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ക, മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ്‌ പ​ദ്ധ​തി പു​നഃ​സ്ഥാ​പി​ക്കു​ക അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു അ​ട​ക്കം 10 സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കു​ന്ന​ത്.

സം​യു​ക്ത ക​ര്‍​ഷ​ക​മോ​ര്‍​ച്ച​യും ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും സി​പി​എം, സി​പി​ഐ അ​ട​ക്ക​മു​ള്ള വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും പ​ണി​മു​ട​ക്കി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം അ​വ​ശ്യ മേ​ഖ​ല​യെ പ​ണി​മു​ട​ക്കി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال