ഓ​രു​വെ​ള്ള ഭീ​ഷ​ണി​യി​ൽ കു​ട്ട​നാ​ട​ൻ പു​ഞ്ച​കൃ​ഷി​യും ക​ക്കാ വാ​ര​ലും


ച​മ്പ​ക്കു​ളം: കു​ട്ട​നാ​ട്ടി​ൽ പു​ഞ്ച കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പി​ന് ഒ​രു​ങ്ങു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഉ​പ്പു വെ​ള്ളം ഭീ​ഷ​ണി സൃ​ഷ്‌​ടി​ക്കു​ന്നു. കു​ട്ട​നാ​ട്ടി​ലെ ന​ദി​ക​ളി​ലും കാ​യ​ലു​ക​ളി​ലും നി​ന്ന് ക​ക്കാ​വാ​രി ജീ​വി​ക്കു​ന്ന​വ​ർ​ക്കും ഇ​ത് ദു​രി​ത​ത്തി​ന്‍റെ നാ​ളു​ക​ളാ​യി മാ​റു​ന്നു. ന​ദി​ക​ളു​ടെ​യും ജ​ലാ​ശ​യ​ങ്ങ​ളു​ടെ​യും മു​ക​ൾ നി​ര​പ്പി​ൽ ഉ​പ്പ് ര​സം അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും താ​ഴെ ഉ​പ്പ് ര​സം ഉ​ണ്ട് എ​ന്ന് വെ​ള്ള​ത്തി​ലി​റ​ങ്ങി ക​ക്കാ​വാ​രു​ന്ന ക​ക്കാ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

ഉ​പ്പ് ര​സം വ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന ക​ക്ക ന​ശി​ച്ചു​പോ​കു​ന്ന​താ​ണ് ക​ക്കാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലും ന​ദി​ക​ളി​ലേ​യും തോ​ടു​ക​ളി​ലേ​യും അ​ടി​ത്തട്ടി​ലു​ള്ള കൂ​ടു​ത​ൽ ഉ​പ്പു​ര​സ​മു​ള്ള വെ​ള്ളം കൃ​ഷി ഇ​ട​ത്തി​ലേ​യ്ക്ക് ക​യ​റി പ​ല സ്ഥ​ല​ത്തും നെ​ൽ​കൃ​ഷി​ക്ക് നാ​ശം സം​ഭ​വി​ച്ചു.
പു​ഞ്ച കൃ​ഷി​യു​ടെ വി​ത ഇ​റ​ക്കി​ന്‍റെ സ​മ​യം മ​ല​യാ​ള മാ​സം തു​ലാം പ​ത്തി​ന് ശേ​ഷ​മു​ള്ള ഒ​രു മാ​സ​മാ​ണ്. ഈ ​സ​മ​യ​ത്ത് വി​ത​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളെ​ല്ലാം ഇ​പ്പോ​ൾ ക​തി​ർ നി​ര​ന്ന് നി​ല്ക്കു​ക​യാ​ണ്.

നെ​ൽ​ചെ​ടി​ക്ക് വെ​ള്ളം ഏ​റ്റ​വും ആ​വ​ശ്യ​മാ​യ ഈ ​സ​മ​യ​ത്ത് ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും ഓ​രു​വെ​ള്ള ഭീ​ഷ​ണി നി​ല​നി​ല്ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​യി​ട​ത്തി​ൽ വെ​ള്ളം കേ​റ്റാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്‌​ടി​ക്കു​ന്നു. വെ​ള്ളം അ​ത്യാ​വ​ശ്യ​മാ​യ സ​മ​യ​ത്ത് അ​ത് ല​ഭി ക്കാ​തെ വ​രു​ന്ന​ത് നെ​ല്ലി​ന്‍റെ തൂ​ക്ക​ത്തെ ബാ​ധി​ക്കു​ന്ന​തോ​ടൊ​പ്പം കൂ​ടു​ത​ൽ പ​തി​ർ​മ​ണി​ക​ൾ ഉ​ണ്ടാ​വാ​നും ഇ​ത് കാ​ര​ണ​മാ​ക്കും. ഇ​ത് കൊ​യ്തെ​ടു​ക്കു​ന്ന നെ​ല്ലി​ന്‍റെ ഗു​ണ​മേ​ന്മ​യെ ബാ​ധി​ക്കും. ക​ർ​ഷ​ക​ൻ കൂ​ടു​ത​ൽ അ​ള​വി​ൽ കി​ഴി​വ് ന​ല്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും എ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

കു​ട്ട​നാ​ട്ടി​ൽ വേ​ലി​യേ​റ്റം ത​ട​യു​ന്ന​തി​നും ഓ​രു​വെ​ള്ള ഭീ​ഷ​ണി ഒ​ഴി​വാ​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ​ല സാ​ഹ​ച​ര്യ​ങ്ങ​ളും സൃ​ഷ്‌​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും അ​വ വേ​ണ്ട വി​ധം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല എ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​ക്ഷേ​പംകു​ട്ട​നാ​ട്ടി​ലെ ന​ദി​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളിലും ഉ​പ്പുവെ​ള്ളം ക​യ​റി​യാ​ൽ എ​ത്ര​യും വേ​ഗം അ​ത് ഒ​ഴി​വാ​ക്കാ​ൻ നി​യ​ന്ത്രി​ത ആ​ള​വി​ൽ ഡാ​മി​ൽ നി​ന്നും​വെ​ള്ളം ഒ​ഴു​ക്കി ഉ​പ്പി​ന്‍റെ കാ​ഠി​ന്യം കു​റ​യ്ക്കാ​ൻ ശ്ര​ദ്ധ വ​യ്ക്ക​ണം.

ഉ​പ്പു​വെ​ള്ള​ത്തി​ന്‍റെ ഭീ​ഷ​ണി കൂ​ടും മു​ൻ​പുത​ന്നെ ഡാ​മി​ൽ നി​ന്ന് വെ​ള്ളം ഒ​ഴു​ക്കി​വി​ട്ട് നെ​ൽ​കൃ​ഷി സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​ണ് വേ​ണ്ട​ത്. ഇ​തി​ന് അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് അ​ടി​യ​ന്തര​മാ​യി ന​ട​പ​ടി എ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും, ജ​ന​പ്ര​തി​നി​ധി​ക​ളും കു​ട്ട​നാ​ടി​നെ അ​റി​യു​ന്ന​വ​രും ഉ​ൾ​പ്പെ​ടു​ന്ന ഒ​രു സ​മി​തി ഉ​ണ്ടാ​വ​ണം ​എ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടാൻ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി.കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങി​ൽ ഉ​പ്പുവെ​ള്ളം ക​യ​റും മു​ൻ​പ് അ​ത് ത​ട​യാ​ൻ ന​മ്മു​ടെ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന പ​രാ​തി.

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ന് തെ​ക്കും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യ്ക്ക് കി​ഴ​ക്കു​മാ​റി​യും വെ​ള്ള​ത്തി​ന്‍റെ ല​വ​ണാം​ശം പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സം​വി​ധാ​നം ഒ​രു​ക്ക​ണം. അ​ങ്ങ​നെ ഉ​ണ്ടാ​യാ​ൽ നെ​ൽ​കൃ​ഷി​യു​ടെ സ​മ​യ​ത്ത് ഉ​പ്പി​ന്‍റെ അ​ള​വ് അ​നു​സ​രി​ച്ച് അ​ടി​യ​ന്ത​ര​മാ​യി വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യും. ഇ​പ്പോ​ൾ ക​ർ​ഷ​ക​ർ ഉ​പ്പു​വെ​ള്ള ഭീ​ഷ​ണി​യെ​പ്പ​റ്റി പ​രാ​തി​പ്പെ​ട്ടു ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മാ​ണ് വേണ്ട പ​രി​ശോ​ധ​ന​ക​ൾ പോ​ലും ന​ട​ത്തു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​പ്പി​ന്‍റെ അം​ശം അ​ധി​ക​രി​ച്ചി​ട്ടി​ല്ല എ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ച​തി​നുശേ​ഷം പാ​ട​ശേ​ഖ​ര​ത്തി​ലേ​യ്ക്ക് ക​യ​റ്റി​യ വെ​ള്ള​ത്തി​ൽ ഉ​പ്പി​ന്‍റെ അ​ള​വ് കൂ​ടി​യ​തി​നാ​ൽ കൃ​ഷി നാ​ശം​ സം​ഭ​വി​ച്ച സം​ഭ​വ​ങ്ങ​ളു​മു​ണ്ട്.

കൈ​ന​ക​രി,നെ​ടു​മു​ടി, ച​മ്പ​ക്കു​ളം, ത​ക​ഴി എ​ട​ത്വാ രാ​മ​ങ്ക​രി കാ​വാ​ലം പു​ളി​ങ്കു​ന്ന് നീ​ലം​പേ​രൂ​ർ തു​ട​ങ്ങി​യ കു​ട്ട​നാ​ട്ടി​ലെ പ​ഞ്ചാ​യ​ത്തു​ക​ളിലും, കാ​ർ​ത്തി​ക​പ്പ​ള്ളി താ​ലൂ​ക്ക് പ​രി​ധി​യി​ലെ ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ആ​ണ് പ്ര​ധാ​ന​മാ​യും ഉ​പ്പു​വെ​ള്ള ഭീ​ഷ​ണി ഉ​ണ്ടാ​കു​ന്ന​ത്.നെ​ൽ​കൃ​ഷി​യു​ടെ സ​മ​യം ക​ണ​ക്കാ​ക്കി മാ​ത്രം ത​ണ്ണീ​മു​ക്കം ബ​ണ്ട് അ​ട​യ്‌​ക്കു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ക. തോ​ട്ട​പ്പ​ള​ളി സ്പി​ൽ​വേ യ​ഥാ​സ​മ​യം അ​റ്റു​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്ത് യ​ഥാ​വി​ധി പൂ​ർ​ണ്ണ​മാ​യും അ​ട​യ്ക്കു​ക, ഓ​രു മു​ട്ടു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​ത് സ്ഥാ​പി​ക്കു​ക​യും ചെ​യ്താ​ൽ തീ​ർ​ക്കാ​വു​ന്ന പ്ര​ശ്‌​നം മാ​ത്ര​മാ​ണ് ഉ​പ്പു​വെ​ള്ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​ത്.

തോ​ട്ട​പ്പ​ള്ളി​ക്കു വ​ട​ക്കും ത​ണ്ണീ​ർ​മു​ക്ക​ത്തി​ന് തെ​ക്കു​മാ​യി പൊ​ഴി​ക​ൾ ക്ര​മീ​ക​രി​ച്ച് ഹൈ ​പ​വ​ർ പ​മ്പ് സെ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ആ​വ​ശ്യ​നു​സ​ര​ണം പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യും ചെ​യ്താ​ൽ ഓ​രു​വെ​ള്ളം, വേ​ലി​യേ​റ്റം, വെ​ള്ള​പ്പൊ​ക്കം ഇ​വ​യെ എ​ല്ലാം ഒ​രു​പോ​ലെ നേ​രി​ടാ​ൻ സാ​ധി​ക്കും.കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണം, ഓ​രു​വെ​ള്ള നി​യ​ന്ത്ര​ണം എ​ന്നി​വ​യ്ക്കാ​യി പ്ര​തി​ദി​നം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ ഒ​രു സ​മി​തി ഉ​ണ്ടാ​വ​ണം. ഈ ​സ​മി​തി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും, ജ​ന​പ്ര​തി​നി​ധി​ക​ളും അ​വ​രേ​ക്കാ​ൾ എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ലാ​യി രാ​ഷ്‌​ട്രീ​യ​ത്തി​നതീ​ത​മാ​യി കു​ട്ട​നാ​ടി​നെ അ​റി​യു​ക​യും പ​ഠി​ക്കു​ക​യും കു​ട്ട​നാ​ടി​നെ സ്നേ​ഹി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രും ക​ർ​ഷ​ക​രും ഉ​ണ്ടാ​വ​ണം എ​ന്നാ​ണ് കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال