കോട്ടയം: എൽഡിഎഫ് ഉമ്മൻചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് കോൺഗ്രസ്. എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്റർ കല്ലറയിൽ വച്ചെന്ന് കോട്ടയം ഡിസിസി. പിന്നിൽ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്തെന്ന് മനസിലാകുന്നില്ലെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് പ്രതികരിച്ചു. ജാഥാ ക്യാപ്റ്റൻ ജോസ് കെ മാണി ഖേദം പ്രകടിപ്പിക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയും പൊലീസിൽ പരാതി നൽകി.
നാട്ടകം സുരേഷ് പറയുന്നതിങ്ങനെ
വിശുദ്ധിയോടെ മാത്രം കാണുന്ന ഇടമാണ് മരണപ്പെട്ടവരെ അടക്കം ചെയ്തിരിക്കുന്ന കല്ലറ.
പുതുപ്പള്ളി പള്ളിയിൽ നിരവധി പുരോഹിത ശ്രേഷ്ഠൻമാരുടെ ഖബറിടത്തിനു സമീപമാണ് ഉമ്മൻചാണ്ടി സാറിന്റെ ഖബറിടവും സ്ഥിതി ചെയ്യുന്നത്. അദ്ദേഹം യാത്രയായിട്ട് വർഷങ്ങൾക്കിപ്പുറവും ജാതിമത വ്യത്യാസമില്ലാതെ വളരെയധികം പേർ ഉമ്മൻചാണ്ടി സാറിൻറെ കബറിടം സന്ദർശിക്കുകയും