കാട്ടകാമ്പാൽ - വീടിനകത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിച്ച് പരിക്കേറ്റു.

 


കാട്ടുപന്നിയുടെ ആക്രമണത്തിൽ കുട്ടിക്ക് പരിക്ക് 


കാട്ടകാമ്പാൽ - വീടിനകത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിയെ കാട്ടുപന്നി ആക്രമിച്ച് പരിക്കേറ്റു.  പഞ്ചായത്തിന് സമീപം പെരുമ്പുള്ളി നഗറിൽ താമസിക്കുന്ന അന്നിക്കര സുബ്രഹ്മണ്യൻ - അശ്വതി ദമ്പതികളുടെ മകൾ ദേവിക (9) യ്ക്കാണ് പരിക്കേറ്റത്. വീട്ടുക്കാർ ബഹളം വെച്ചതിന് തുടർന്ന് കാട്ടുപന്നി തൊട്ടടുത്തുള്ള റബ്ബർ കാട്ടിലേക്ക് ഓടി മറഞ്ഞു. പഴഞ്ഞി കോട്ടോൽ പ്രൈമറി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ വാരിയെല്ലിൻ്റെ മുകൾ ഭാഗത്ത് ആഴത്തിൽ പരിക്കേറ്റു. നാല് തുന്നലുണ്ട്. സംഭവമറിഞ്ഞ് 


പ്രദേശത്ത് കാട്ടുപന്നി ശല്യം കൂടുതലാണെന്ന് നാട്ടുക്കാർ പറഞ്ഞു. കാട്ടകാമ്പാൽ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം കൂടുതലാണെന്നും പഞ്ചായത്ത് അധികൃതർ ഉടൻ നടപടിയെടുക്കണമെന്നും നാട്ടുക്കാർ ആവശ്യപ്പെട്ടു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال