കൊച്ചിയിൽ അപകടത്തിൽ മരിച്ച 23 കാരന്റെ കണ്ണുകൾ ദാനം ചെയ്‌ത് കുടുംബം


കൊച്ചി: ദേശീയപാതയിൽ ആലുവ തോട്ടക്കാട്ടുകര വിവാന്ത ഹോട്ടലിന് സമീപം അജ്ഞാത വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തോട്ടക്കാട്ടുകര കുഴിനികത്തിൽ കെ.യു ആദിത്യൻ (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30ന് ആദിത്യൻ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടമുണ്ട‌ാക്കിയ വാഹനം നിർത്താതെ പോയി. ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദിത്യൻ്റെ കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം ഇന്ന് രാത്രി 7.30ന് നടക്കും. സി.പി.ഐ.എം ആലുവ തോട്ടക്കാട്ടുകര ബ്രാഞ്ച് അംഗംങ്ങളായ ഉണ്ണി, ശുഭ എന്നിവരുടെ മകനാണ്. സഹോദരൻ: അനന്ത കൃഷ്ണൻ.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال