മലപ്പുറം: നിലമ്പൂര്‍ കാട്ടിലെ കടുവകളുടെ കണക്കെടുക്കാന്‍ 260 കാമറകള്‍ സ്ഥാപിച്ചു. ദേശീയ കടുവസംരക്ഷണ അതോറിറ്റി നടത്തുന്ന കടുവ കണക്കെടുപ്പിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായാണ് നടപടി. നിലമ്പൂര്‍ സൗത്ത് വനം ഡിവിഷനിലും സൈലന്റ് വാലിയുടെ ഭാഗമായ വനമേഖലയിലുമായി 130 ഗ്രിഡുകളിലായാണ് കാമറകള്‍ സജ്ജമാക്കിയിരിക്കുന്നത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സൗത്ത് ഡിവിഷനില്‍ മാത്രമാണ് കാമറകള്‍ ഉപയോഗി ച്ചുള്ള മൂന്നാം ഘട്ട സര്‍വേ നടക്കുന്നത്. നോര്‍ത്ത് ഡിവിഷനെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എട്ട് ദിവസങ്ങള്‍ നീണ്ടുനിന്ന സര്‍വേയില്‍ കടുവകളെ നേരിട്ട് കാണുക, കാഷ്ഠം, ടെറിറ്ററി മാര്‍ക്ക്, കാല്‍പ്പാടുകള്‍ തുടങ്ങിയവ വഴിയാണ് വന മേഖലകളെ ബ്ലോക്കുകളാക്കി തിരിച്ച് സാന്നിധ്യം മനസിലാക്കിയത്. ഒന്നാം ഘട്ടത്തില്‍ ലഭിച്ച വിവരങ്ങള്‍ ശാസ്ത്രീയമായി വിശകലനം ചെയ്തു.
മൂന്നാം ഘട്ടത്തില്‍ കടുവാ സാന്നിധ്യമുള്ളതായി കണ്ടെത്തിയ മേഖലകളെ 130 ഗ്രിഡുകളാക്കി തിരിച്ച് കാമറകള്‍ മുഖേന കണ ക്കെടുപ്പ് ആരംഭിച്ചു. രണ്ട് ചതുരശ്ര കിലോമീറ്റര്‍ ഉള്‍പ്പെടുന്നതാണ് ഒരു ഗ്രിഡ്. ഓരോ ഗ്രിഡിലും ആറു മുതല്‍ പത്ത് മീറ്റര്‍ വരെ അകലത്തില്‍ മുഖാമുഖമായാണ് രണ്ട് കാമറകള്‍ വീതം സ്ഥാപിക്കുന്നത്. കടുവയുടെ വയര്‍ഭാഗത്തെ വരകള്‍ കൃത്യമായി പതിയാന്‍, ഭുനിരപ്പില്‍നിന്ന് ഒന്നരയടി ഉയരം ക്രമീകരിച്ചാണ് കാമറകള്‍ ഉറപ്പിച്ചിട്ടുള്ളത്. കാമറകളുടെ വിന്യാസം കരുളായി റെയ്ഞ്ചില്‍ പട ക്ക ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ 47 ഗ്രിഡുകളിലും നെടുങ്കയം സ് റ്റേഷന് കീഴില്‍ 60 ഗ്രിഡുകളിലുമായി 214 കാമറകള്‍ സ്ഥാപിച്ചു.