ലേബർ കോഡുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണം; നോട്ടീസ് നൽകി വി ശിവദാസൻ എംപി


ഇന്ത്യയിലെ തൊഴിലാളികളെ കൊലയ്ക്ക് കൊടുക്കുന്ന ലേബർ കോഡുകളെപ്പറ്റി സഭ നിർത്തി വെച്ചു ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് വി ശിവദാസൻ എംപി ചട്ടം 267 പ്രകാരം നോട്ടീസ് നൽകി. തൊഴിലാളിവർഗത്തെ ഒന്നായി ആക്രമിക്കുന്ന കോഡുകൾ , ഒരു ദിവസം എട്ട് മണിക്കൂർ ജോലി എന്ന ചരിത്രപരമായ അടിസ്ഥാനഅവകാശം പോലും റദ്ദ് ചെയ്തിരിക്കുകയാണ്.

തൊഴിലാളികളെ പിരിച്ചു വിടാനുള്ള പ്രക്രിയ എളുപ്പമാക്കിക്കൊടുക്കുന്ന കോഡുകൾ, സ്ഥിരംതൊഴിൽ എന്ന സങ്കൽപ്പത്തെത്തന്നെ അട്ടിമറിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചുതൊഴിലാളികൾ നേരിടുന്ന ചൂഷണത്തിൽ പ്രതികരിക്കാൻ പോലുമുള്ള അവകാശം പോലും ഈ കോഡുകൾ കവർന്നെടുക്കുകയാണ്.

അസമത്വം കൊടികുത്തിവാഴുന്ന ഇന്ത്യൻ തൊഴിലിടങ്ങളിൽ , ദുർബലരായ മനുഷ്യരെ അതിദുർബലരാക്കുന്ന ഈ ആന്റി ലേബർ കോഡുകൾ സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ട് വി ശിവദാസൻ എംപി നോട്ടീസ് നൽകി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال