പെട്രോൾ പമ്പ് വാങ്ങിയതിലെ സാമ്പത്തിക ഇടപാടുകളില്‍ സംശയിച്ച് കോട്ടയത്ത് യൂത്ത് ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ ഇ ഡി റെയ്ഡ്. തലയോലപ്പറമ്പ് സ്വദേശി ആൽബിൻ ജോർജിൻ്റെ വീട്ടിലാണ് ഇ ഡിയുടെ പരിശോധന. കൊച്ചിയിൽ പെട്രോൾ പമ്പ് വാങ്ങിയതിലെ സാമ്പത്തിക ഇടപാടുകളിലാണ് റെയ്ഡെന്നാണ് കിട്ടുന്ന സൂചന.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ആൽബിൻ ജോർജ്.