കുന്നംകുളം പോലീസ് 6 യുവാക്കളെ മർദ്ദിച്ചതായി പരാതി


 കുന്നംകുളം : കുന്നംകുളം സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിൻ്റെ ഭാഗമായി കുറുക്കൻ പാറ പ്രാദേശിക പെരുന്നാൾ കമ്മിറ്റിയുടെ ആഘോഷം കുറുക്കൻപാറയിൽ നടന്നു കൊണ്ടിരിക്കുമ്പോൾ കുറുക്കൻ പാറയിലെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി രജീഷ് ഉൾപ്പെടെയുള്ള 6 ചെറുപ്പക്കാർ ഒരുമിച്ചിരുന്ന് സംസാരിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടു കൂടി രണ്ട് പോലീസ് ജീപ്പുകൾ ഇവർക്ക് മുന്നിൽ വന്ന് നിർത്തുകയും സബ് ഇൻസ്പെക്ടർ വൈശാഖും പോലീസ് സംഘവും ചാടിയിറങ്ങി, ഈ ചെറുപ്പക്കാരെ ക്രൂരമായി മർദ്ധിക്കുകയും ചെയ്തു. അഞ്ചു പേർക്ക് പരിക്കേൽക്കുകയുണ്ടായി. ആ പ്രദേശത്ത് എന്തെങ്കിലും തരത്തിലുള്ള സംഘർഷമോ വഴക്കോ ഒന്നും ഉണ്ടായിട്ടില്ല. ഒരുതരത്തിലുമുള്ള ചോദ്യമോ ഉത്തരമോ ഇല്ലാതെ ആകാരണമായി മർദ്ദിച്ച് അഞ്ചു യുവാക്കളെ പരിക്കേൽപ്പിച്ച സബ് ഇൻസ്പെക്ടർ വൈശാഖിനെ ചുമതലയിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കുന്നംകുളം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. 2024 ഇതേ പെരുന്നാൾ ആഘോഷത്തിനിടെ നഗരസഭ കൗൺസിലറെ മർദ്ദിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. 2025 ജനുവരിയിൽ പാർക്കാടി ക്ഷേത്രം മഹോത്സവത്തിന് ഇടയിലും, ഫെബ്രുവരിയിൽ ചീരംകുളം ക്ഷേത്രപൂരം മഹോത്സവത്തിന് ഇടയിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അടുപ്പുട്ടി പെരുന്നാൾ ആഘോഷത്തിനിടയിലും ഇതേ എസ് ഐ  വൈശാഖ് നിരപരാധികളെ മർദ്ദിച്ച് പരിക്കേൽപ്പിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇത്തരം ക്രിമിനൽ സ്വഭാവമുള്ള പോലീസ് ഉദ്യോഗസ്ഥർ പോലീസ് സേനയ്ക്ക് തന്നെ കളങ്കമുണ്ടാക്കുമെന്നും ആയതിനാൽ ഇക്കാര്യത്തിൽ കർശന മായ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പോലീസ് അധികാരികൾക്കും പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്, പരാതിക്ക് പരിഹാരം ഉണ്ടാകാത്തപക്ഷം പ്രത്യക്ഷമായ പ്രതിഷേധ പരിപാടിയിലേക്ക് പോകേണ്ടി വരുമെന്ന് പോലീസ് അധികാരികളെ ഓർമ്മപ്പെടുത്തുകയാണ്. , സിപിഐഎം കുന്നംകുളം ഏരിയ  കമ്മിറ്റിസെക്രട്ടറി കെ കൊച്ചനിയൻ പറഞ്ഞു
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال