കേരളത്തിൻറെ അടിസ്ഥാന വികസനരംഗത്ത് സമാനതകളില്ലാത്ത മുന്നേറ്റം സൃഷ്ടിച്ച കിഫ്ബി വിദേശത്തുനിന്നും മസാല ബോണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് ഇ ഡി കാരണം കാണിക്കൽ നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത് അഡ്വ. കെ എസ് അരുൺകുമാർ ഫേസ്ബുക്കിൽ പങ്കു വച്ച പോസ്റ്റാണ്. മുഖ്യമന്ത്രിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം ഇത്തരമൊരു നടപടി തെരെഞ്ഞെടുപ്പ് കാലത്ത് സർവ സാധാരണമാണെന്നും എന്താണ് വൈകിയതെന്നാണ് താൻ ആലോചിക്കുന്നതെന്നുമാണ് ഫേസ്ബുക്കിൽ കുറിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഒരാഴ്ചയും നിയമസഭാ തിരഞ്ഞെടുപ്പിന് നാലഞ്ചു മാസവും മാത്രം ഉള്ളപ്പോൾ ഇഡിയുടെയും സിബിഐയുടെയും കസ്റ്റംസിന്റെയും ആദായനികുതി വകുപ്പിന്റെയും എഫ്എസ്ഐഒ യുടെയും എല്ലാം ഇടപെടൽ നേരത്തെ പ്രതീക്ഷിച്ചതാണ് എന്നും, മുഖ്യധാരാ വാർത്തകളെ പിന്തള്ളിക്കാൻ വേണ്ടി ഒരു സെലക്ടീവ് ലീക്കേജ് വാർത്ത മാത്രമാണിതെന്നും അവർ അത് ആഘോഷിക്കട്ടെയെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.