കൽപ്പറ്റ: ബാധ്യതയുണ്ടെന്ന പേരില്‍ കല്‍പ്പറ്റ നഗരസഭയിലെ യുഡിഎഫ് ചെയർമാന്‍ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രഥമദൃഷ്ട്യാ തന്നെ വരണാധികാരിയുടെ നടപടി നിമയമവിരുദ്ധമെന്ന് കോടതി പറഞ്ഞു. സ്റ്റേ ഉത്തരവും കാലഹരണപ്പെട്ട നടപടിയെന്ന ഓഡിറ്ററുടെ കത്തും ഉണ്ടായിട്ടാണ് കെ ജി രവീന്ദ്രന്‍റെ പത്രിക തള്ളിയത്. വിശദീകരണം നല്‍കാനുള്ള സമയം പോലും നല്‍കിയില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഭരണഘടനപരമായ തടസ്സം ഉള്ളത് കൊണ്ട് ഇപ്പോള്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി വരണാധികാരി അബ്ദുള്‍ റഷീദിന് ഉള്‍പ്പെടെ നോട്ടീസ് അയച്ചു. സിപിഎം ഇടപെടലാണ് പത്രിക തള്ളാൻ കാരണമെന്നും വരണാധികാരിയെ നീക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നാളെ കത്തു നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
യുഡിഎഫ് ചെയർമാന്‍ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയ സംഭവം: രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
byArjun.c.s
-
0