ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണം: ഹൈക്കോടതി


ആശുപത്രികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുപ്രധാന നിർദ്ദേശങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. പണമില്ലെന്നതോ ആവശ്യമായ രേഖകളില്ലെന്നതോ മാത്രം അടിസ്ഥാനമാക്കി ചികിത്സ നിഷേധിക്കാൻ ആശുപത്രികൾക്ക് അധികാരമില്ലെന്നും, രോഗികളുടെ ജീവനും ആരോഗ്യവും മുൻഗണന നൽകേണ്ടത് അവരുടെ ബാധ്യതയാണെന്നും കോടതി വ്യക്തമാക്കി.

എല്ലാ ആശുപത്രികളും അടിയന്തര വിഭാഗത്തിൽ എത്തുന്ന രോഗികളെ ഉടൻ പരിശോധിക്കണം, അവരുടെ ആരോഗ്യനില സുരക്ഷിതമാണെന്ന് ഉറപ്പാക്കണം, തുടർചികിത്സ ആവശ്യമായാൽ സുരക്ഷിതമായി മറ്റു ആശുപത്രികളിലേക്ക് മാറ്റാനുള്ള ഉത്തരവാദിത്തവും ഏറ്റെടുക്കണം—ഇവയും ഹൈക്കോടതി വ്യക്തമാക്കിയ നിർദേശങ്ങളാണ്.

കൂടാതെ, ചികിത്സാ നിരക്കുകൾ ആശുപത്രിയുടെ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണം. ഓരോ ചികിത്സാ സേവനത്തിന്റെയും കൃത്യമായ നിരക്കുകൾ രോഗികൾക്കും ബന്ധുക്കൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ വ്യക്തമാകണംെന്ന് കോടതി നിർദേശിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال