മലപ്പുറം: ദേശീയപാതയില്‍ ഓണിയില്‍ പാലത്തിന് സമീപം സ്‌കൂള്‍ ബസും പിക്കപ്പും കുട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. പിക്കപ്പ് ലോറിയില്‍ ഉണ്ടായിരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളാ യ അബ്റുള്‍ ഇസ്ലാം, സഹദ്, സെയ്ഫു ഉസ്മാന്‍, ബഹര്‍, നുസ്സറുല്‍ ഇസ്ലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഞ്ഞിപ്പുരയില്‍ താമസക്കാരാണിവര്‍. മുന്നില്‍ പോവുകയായിരുന്ന പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് വളാഞ്ചേരിയില്‍നിന്ന് എടപ്പാളിലേക്ക് പോവുകയായിരുന്ന സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിക്കുകയായിരുന്നു. ലോറിയുടെ പുറകുവശത്ത് സിമന്റ് മിക്സിങ് യന്ത്രവും ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ലോറി റോഡില്‍ മറിഞ്ഞു.
തിങ്കളാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസിന്റെ മുന്‍ ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പോ വുകയായിരുന്ന ബസില്‍ വളരെ കുറച്ച് കുട്ടികള്‍ മാത്രമുണ്ടായിരു ന്നുള്ളു. വിദ്യാര്‍ഥികള്‍ക്ക് പരിക്കില്ല. ലോറിയില്‍ നിരവധി തൊഴി ലാളികളും പണിയുപകരണങ്ങളും ഉണ്ടായിരുന്നു. പരിക്കേറ്റവരെ വളാഞ്ചേരി-കുറ്റിപ്പുറം റൂട്ടില്‍ സര്‍വിസ് നട ത്തുന്ന സ്വകാര്യ ബസിലാണ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.