തിരുവനന്തപുരത്ത് ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം; സമീപത്തെ വീടുകളിലേക്കും തീ പടർന്നു


തിരുവനന്തപുരം: തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിൽ തീപിടുത്തം. യൂണിവേഴ്സൽ ഫാർമ എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. മൂന്ന് യൂണിറ്റ് ഫയർഫേഴ്സെത്തിയാണ് തീ അണച്ചത്. ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലെ രാസവസ്തുക്കൾ പ‍ൂ‍ർണമായി കത്തിനശിച്ചു. സമീപത്തെ വീടുകളുടെ ഷെഡ്ഡുകളിലേക്കും തീ പടർന്നെങ്കിലും അതിവേഗം അണയ്ക്കായി. തീപിടുത്തത്തില്‍ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന കെമിക്കൽസ് കത്തിനശിച്ചു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال