ആലപ്പുഴ : അരൂരിൽ നിന്ന് 430 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് ഫറുക്ക് വെളുത്തേടത്ത് വീട്ടിൽ ശ്രീമോൻ ( 29 ) നെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പോലിസും ചേർന്ന് പിടി കൂടി. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്ക് മരുന്ന് വേട്ടയാണ് ഇത്. രണ്ടുദിവസമായി ഇയാളെ രഹസ്യമായി പിന്തുടർന്നും ഇയാളുടെ വീട്ടിലേക്കുള്ള സിസിടിവികൾ പോലീസ് നിരീക്ഷിച്ചുമാണ് വലയിലാക്കിയത്. ഇയാൾക്കെതിരെ കേരളത്തിലെ വിവിധ പോലിസ് സ്റ്റേഷനുകളിൽ നിരവധി എന്‍ ഡി പി എസ് , പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി ഇയാള്‍ അരൂരിൽ വാടയ്ക്ക് താമസിച്ച് വരികയായിരുന്നു. മറ്റ് ജില്ലകളിൽ കേസ് നടത്തുന്നതിനുവേണ്ടിയാണ് ഇയാൾ ഇത്രയും വലിയളവിൽ എംഡിഎംഎ വാങ്ങി വിൽപ്പനയ്ക്ക് എത്തിച്ചത്.