ചാലക്കുടി മേലൂരിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മേലൂര്‍ കുന്നപ്പിള്ളി മംഗലത്ത് വീട്ടില്‍ 60 വയസുള്ള സുധാകരന്‍ ആണ് മരിച്ചത്. കൊലപാതകം ആണെന്നാണ് സംശയം. ഇന്ന് രാവിലെ മുതല്‍ സുധാകരനും സുഹൃത്തുക്കളും ചേര്‍ന്ന് വീടിന്റെ വരാന്തയിലിരുന്ന് മദ്യപിച്ചിരുന്നു. രാജപ്പന്റെ വീടിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. രാജപ്പന്റെ മകനാണ് മൃതദേഹം കണ്ട് നാട്ടുകാരെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി. സുധാകരന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുള്ളതായി കണ്ടെത്തി. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.