ദേവസ്വം ബോർഡ് അസി. എൻജിനീയർ സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശബരിമല ശില്പപാളിയിലെ സ്വർണക്കൊള്ള കേസില്‍ സുനിൽകുമാറിനെ പ്രതി ചേര്‍ത്തിരുന്നു.
ശബരിമലയിലെ സ്വര്‍ണപ്പാളി ചെമ്പാക്കിയ മഹസറില്‍ അന്നത്തെ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ സുനില്‍കുമാര്‍ ഒപ്പിട്ടതായി കണ്ടെത്തിയിരുന്നു. അസി. എൻജിനീയറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച ആണെന്നാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്.
അതേസമയം, പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) ദേവസ്വം അസ്ഥാനത്ത് പരിശോധന നടത്തുന്നുണ്ട്. ദേവസ്വം വിജിലന്‍സ് എസ് പിയുമായി എസ് ഐ ടി കൂടിക്കാഴ്ച നടത്തും. പ്രധാനപ്പെട്ട രേഖകള്‍ പരിശോധിക്കുന്നുണ്ട്. ദേവസ്വം ഉദ്യോഗസ്ഥരുമായും എസ് ഐ ടി സംഘം കൂടിക്കാഴ്ച നടത്തും.