ഇടത് കൈവിരൽ വേദന കൊണ്ട് പുളഞ്ഞ് 15കാരൻ; കൈവിരലിൽ കുടുങ്ങിയ മോതിരം മുറിച്ചുമാറ്റി ഫയർ ഫോഴ്‌സ്


തിരുവനന്തപുരം: കൈയിൽ മോതിരം കുടുങ്ങി വേദന കൊണ്ട് പുളഞ്ഞ പതിനഞ്ചുകാരന് ഫയർ ഫോഴ്‌സ് രക്ഷയായി. പാച്ചല്ലൂർ സ്വദേശി മുഹമ്മദ് റിയാസാണ്(15) കൈവിരലിൽ ധരിച്ച മോതിരം മുറുകി വേദന തിന്നത്. കൈവിരലിൽ ധരിച്ച സ്റ്റീൽ മോതിരമാണ് മുറുകിയത്. ഇതേ തുടർന്ന് ഇടതു കൈയ്യിലെ ചൂണ്ട് വിരലിൽ നീര് വന്ന് വീർത്തു. വേദന സഹിക്കാനാവാതെ വന്നതോടെയാണ് കുട്ടിയെ വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ എത്തിച്ചത്. ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ റിയാസിനെ സമാധാനിപ്പിച്ച ശേഷം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ചു. വളരെ സൂക്ഷ്‌മതയോടെയാണ് ഉദ്യോഗസ്ഥർ ഈ ദൗത്യം പൂർത്തിയാക്കിയത്. മോതിരം പോയതോടെ റിയാസിന് സന്തോഷവും സമാധാനവുമായി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സനുവിൻ്റെ നേതൃത്വത്തിൽ ഓഫീസർമാരായ വിപിൻ, സന്തോഷ് കുമാർ, ജിനേഷ് എന്നിവർ ചേർന്നാണ് മോതിരം മുറിച്ചു നീക്കിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال