മാർച്ചിൽ മെസ്സിയും അർജൻ്റീനയും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള. സ്റ്റേഡിയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗത്തിൽ പൂർത്തീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കെല്ലാം കരാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജിസിഡിഎ സ്റ്റേഡിയ വിവാദം രാഷ്ട്രീയവത്കരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയത്, ക്രിമിനൽ കുറ്റമാണ് കോൺഗ്രസ് ചെയ്യുന്നത്. ടർഫടക്കം അന്താരാഷ്ട്ര നിലവാരത്തിൽ പരിപാലിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, അര്‍ജൻ്റീന ഫുട്‌ബോള്‍ ടീം കേരള സന്ദര്‍ശനം മാറ്റിയതിനെ തുടര്‍ന്ന് ചില മാധ്യമങ്ങളും സ്ഥാപിത താല്പര്യക്കാരും തുടര്‍ച്ചയായി വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കായികമന്ത്രിയുടെ ഓഫീസ് ഇന്നലെ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ തികച്ചും സുതാര്യവും വ്യക്തവുമായ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സൗഹൃദ മത്സരം നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും അതിവേഗം പുര്‍ത്തിയാക്കി വരുന്നതിനിടയിലാണ് ടീം വരവ് നീട്ടിവെച്ചതെന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.