ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെ കുരുക്കിലാക്കിയ 500 കോടിയുടെ ഭൂമി കുംഭകോണം വിവാദത്തിൽ പ്രതിരോധം തീർക്കാൻ മുതിർന്ന നേതാക്കൾ തയ്യാറാകാതെ മാറിനിൽക്കുന്നതായി റിപ്പോർട്ട്. ഇത് പാർട്ടിയിൽ വലിയ ആഭ്യന്തരപ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.
വിവാദത്തിൽ രാജീവ് ചന്ദ്രശേഖറിനെ ന്യായീകരിച്ച് രംഗത്ത് വന്നത് എസ്. സുരേഷ് മാത്രമാണ്. എന്നാൽ, വി. മുരളീധരൻ, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കളൊന്നും രാജീവിനെ പ്രതിരോധിക്കാനോ സംരക്ഷിക്കാനോ തയ്യാറായില്ല.
മുതിർന്ന നേതാക്കളെ രാജീവ് ചന്ദ്രശേഖർ തുടർച്ചയായി അവഗണിച്ചിരുന്നു എന്നതാണ് ഈ പ്രതിരോധമില്ലായ്മയുടെ പ്രധാന കാരണം. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ, കഴിഞ്ഞ നേതൃയോഗത്തിലും രാജീവിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. മുരളീധരനും സുരേന്ദ്രനും നേരത്തെ നടന്ന സെക്രട്ടറിയേറ്റ് ഉപരോധം ബഹിഷ്‌ക്കരിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ, ഭൂമി കുംഭകോണ വിഷയം കോർ കമ്മിറ്റിയിൽ ഉന്നയിക്കുമെന്നും സൂചനയുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരനെ കുരുക്കിലാക്കിയ 500 കോടിയുടെ ഭൂമി കുംഭകോണം ആദ്യം പുറത്തുകൊണ്ടുവന്നത് കൈരളി ന്യൂസ് ആയിരുന്നു. ആദ്യഘട്ടത്തില്‍ മറ്റു മാധ്യമങ്ങള്‍ ബിജെപി നേതാവിനെതിരെയുള്ള വാര്‍ത്ത തമസ്‌കരിച്ചു. വിഷയത്തില്‍ രാജീവ് ചന്ദ്രശേഖരനോട് ആദ്യം ചോദ്യമുന്നയിച്ചതും കൈരളി ന്യൂസാണ്. രാജീവ് ചന്ദ്രശേഖറിന്റെ കോടികളുടെ ഭൂമി കുംഭകോണം ഒരാഴ്ച മുന്‍പാണ് കൈരളി ന്യൂസ് പുറത്തുവിട്ടത്.
അതായത് കൃത്യമായി പറഞ്ഞാല്‍ ഇക്കഴിഞ്ഞ 16ന്. കൈരളി ദില്ലി റിപ്പോര്‍ട്ടര്‍ വിഷ്ണു തലവൂര്‍ പരാതിയുടെ പകള്‍പ്പടക്കമുള്ള വിവരങ്ങള്‍ പുറം ലോകത്ത് എത്തിച്ചു. എന്നാല്‍ മറ്റു മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തില്ല. ഇപ്പോള്‍ ബിഗ് ബ്രേക്കിംഗ് അടിക്കുന്ന മാധ്യമങ്ങള്‍ പോലും ബിജെപി നേതാവിന്റെ വാര്‍ത്ത കണ്ട മട്ട് കാണിച്ചില്ല. ഏഷ്യാനെറ്റ് ചാനൽ മുതലാളിയുടെ വാര്‍ത്ത ആയത് കൊണ്ടുതന്നെ ഏവരും മൗനം പാലിച്ചു.
വിഷയത്തില്‍ രാജീവ് ചന്ദ്രശേഖരനോട് ആദ്യം ചോദ്യം ഉന്നയിച്ചതും കൈരളി ന്യൂസാണ്. അന്ന് അഴിമതി കൈരളി അന്വേഷിച്ച് കണ്ടുപിടിക്കൂവെന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ മറുപടി. രാജീവ് ചന്ദ്രശേഖറും കുടുംബവും കര്‍ണാടകത്തില്‍ നടത്തിയ തട്ടിപ്പ് കേരളത്തിലെ ജനങ്ങള്‍ അറിയാതിരിക്കാനുള്ള ശ്രമമാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തിയത്. പക്ഷെ ഗത്യന്തരമില്ലാതെ അവസാനം അത്തരം മാധ്യമങ്ങള്‍ക്കു തന്നെ ഇതേ വാര്‍ത്ത പിന്നീട് റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നൂവെന്നതാണ് വാസ്തവം.