കോഴിക്കോട് തൊട്ടിൽപാലം വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കിമല സന്ദർശിച്ച് തിരിച്ചിറങ്ങുന്നതിനിടെ സ്കൂട്ടർ അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതര പരുക്കേറ്റു. പോരാേട് എം ഐ എം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥിയും നാദാപുരം സ്വദേശിയുമായ മുഹമ്മദ് റിഷാലാണ് മരിച്ചത്.
സാരമായി പരുക്കേറ്റ കൂടെയുണ്ടായിരുന്ന മുഹമ്മദ് റിഷാൽ അബ്ദുള്ളയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ഫയാസിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ടാണ് അഞ്ചംഗ ഇവിടെ എത്തിയത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.