കർണാടകയിൽ കോടികളുടെ ഭൂമി തട്ടിപ്പ് നടത്തിയ കേരളത്തിലെ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കുരുക്ക് മുറുകുന്നു. വലിയ അഴിമതിയാണ് രാജീവ് ചന്ദ്രശേഖറും കുടുംബവും ചേർന്ന് നടത്തിയതെന്ന് അഭിഭാഷകൻ അഡ്വ. ജഗദേഷ് കുമാർ കൈരളി ന്യൂസിനോട് പറഞ്ഞു. 20 വർഷമായി മൂടിവച്ച അഴിമതി ആണ് പുറത്ത് വന്നത്. പരാതി പിൻവലിക്കാൻ വലിയ ഭീഷണികൾ ആണ് ബിജെപിയിൽ നിന്നും നേരിടുന്നതെന്നും ജഗദേശ് കുമാർ വെളിപ്പെടുത്തി. പരാതിക്കാർക്കെതിരെ കർണാടക പൊലീസിൽ വ്യാജ പരാതികൾ നൽകുകയാണ്. കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാർ പരാതിയിൽ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എത്ര ഭീഷണിപ്പെടുത്തിയാലും പരാതിയുമായി മുന്നോട്ട് പോകുമെന്നും അഡ്വ. ജഗദേഷ് കുമാർ വ്യക്തമാക്കി. 6 കോടിക്ക് നൽകിയ ഭൂമിയാണ് 500 കോടി രൂപക്ക് മറിച്ചു വിറ്റത്. കുറ്റക്കാർ ശിക്ഷിക്കപ്പെടുക തന്നെ വേണം. തനിക്കും തന്‍റെ ടീമിനും വലിയ തോതിൽ ഭീഷണിയും സമ്മർദ്ദവുമുണ്ട്. പരാതിയുമായി മുന്നോട്ട് പോകുമെന്നും, സത്യം പുറത്ത് വരുമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പ്രതികരിച്ചു.