പ്രശസ്ത ബില്‍ഡര്‍ പി എം കേളുക്കുട്ടി മേസ്തിരിക്ക് പ്രഥമ നന്മ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമര്‍പ്പിച്ചു. അസാധ്യമായതിനെ സാധ്യമാക്കിയ വ്യക്തിയാണ് പി എം കേളുക്കുട്ടി മേസ്തിരിയെന്നും ആത്മാര്‍ത്ഥത കൊണ്ട് ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ മനുഷ്യനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം. സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും ജീവിതത്തെ സമീപിച്ച വ്യക്തിയാണ് പി എം കേളുക്കുട്ടി മേസ്തിരിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം ബി ടി നന്മ സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവന്‍ എം പി, എം എൽ എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, എ ഡി ജി പി. പി വിജയന്‍, സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഗോകുലം ഗോപാലന്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.