തൃശൂരില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേല്‍പ്പിച്ചു



തൃശൂര്‍ പഴഞ്ഞി മങ്ങാട് മളോര്‍ കടവില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടി പരുക്കേല്‍പ്പിച്ചു. മങ്ങാട് സ്വദേശി കുറുമ്പൂര്‍ വീട്ടില്‍ മിഥുനാണ് വെട്ടേറ്റത്. അക്രമത്തിന് പിന്നിലെ നാല് പെരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു,രാകേഷ്, അരുണ്‍ എന്നിവരെയാണ് കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ ലഹരിക്കടിമകളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ചെവിക്കുള്‍പ്പെടെ പരുക്കേറ്റ മിഥുനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് ആറുമണിയോടെ മാളോര്‍ കടവ് കോതൊട്ട് അമ്പലത്തിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്.

അതേസമയം കോഴിക്കോട് കൂരാച്ചുണ്ടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ലഹരി മാഫിയ സംഘം ആക്രമിച്ചു. ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം നന്ദ കിഷോര്‍ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ആഷില്‍ ഷൈബിന്‍, എന്നിവര്‍ക്കാണ് ആക്രമത്തില്‍ പരുക്കേറ്റത്. കൂരാച്ചുണ്ട് ഓഞ്ഞിലിലാണ് സംഭവം. നാല് പ്രതികളാണ് ആക്രമണത്തിന് പിന്നില്‍. സജിത,ദാമോദരന്‍, ബിനു, ബോബി എന്നിവര്‍ക്കെതിരെയാണ് കൂരാച്ചുണ്ട് പൊലീസ് .കേസെടുത്തത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال