ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണയെന്ന് എൻഎസ്എസ്. ഇടതുപക്ഷ സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന്
എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത് കുമാർ. അവിശ്വാസികൾ അയ്യപ്പസംഗമം നടത്തുന്നുവെന്ന ബിജെപി ആരോപണവും എൻഎസ്എസ് തള്ളി.
അടുത്ത മാസം 20 മുതൽ ശബരിമലയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് എൻഎസ്എസ്.
അയ്യപ്പ സംഗമത്തിന് വേണ്ട എല്ലാ കാര്യങ്ങൾക്കും സർക്കാരിനെ എൻഎസ്എസ് പിന്തുണയ്ക്കും. ഇടതുപക്ഷ സർക്കാർ ശബരിമല ആചാരങ്ങളെ സംരക്ഷിക്കുമെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത് കുമാർ പറഞ്ഞു.
അയ്യപ്പ സംഗമം ശബരിമലയുടെ വികസനം ലക്ഷ്യമിട്ടുള്ളതാണ്. ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ഒരു വേദിയിൽ എത്തിക്കുക എന്നതാണ് സംഗമത്തിൻ്റെ ലക്ഷൃം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം മൂവായിരത്തിൽ അധികം പ്രതിനിധികൾ പങ്കെടുക്കും. സംഗമത്തിനെത്തുന്ന ഭക്തർക്ക് വേണ്ടി പമ്പയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. അതിൻ്റെ ഭാഗമായുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ പ്രചരണമാണെന്നും, അവിശ്വാസികളാണ് അത് നടത്തുന്നത് എന്നുമുള്ള ബിജെപിയുടെ വാദത്തെ എൻഎസ്എസ് തള്ളി.