ദുരഭിമാനക്കൊലകൾ തടയാൻ തമി‍ഴക വെട്രി കടകം സുപ്രീംകോടതിയിൽ



തമിഴ് നാട്ടിൽ പതിവായി അരങ്ങേറുന്ന ദുരഭിമാനക്കൊലകൾ തടയാൻ സുപ്രീംകോടതിയിൽ പോയി നടൻ വിജയ്‌ നയിക്കുന്ന തമി‍ഴക വെട്രി കടകം. ജാതിയുടെ പേരിൽ നടക്കുന്ന ക്രൂര കൊലപാതകങ്ങൾ തടയാൻ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ടിവികെ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. നിലവിൽ സംസ്ഥാനത്തുള്ള നിയമങ്ങൾ ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ഫലപ്രദമായി തടയാൻ പര്യാപ്തമല്ലെന്ന് ഹരജിയിൽ പറയുന്നു. ഇത്തരം കൊലകളിൽ ഏർപെട്ടവർക്ക് ലഭിക്കുന്ന ശിക്ഷയും മാതൃകാപരമല്ലെന്നും ടിവികെ ചൂണ്ടിക്കാട്ടുന്നുണ്ട്.

തൂത്തുക്കുടി സ്വദേശി കെവിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് ടിവികെ നേതാവ് ആധവ് അർജുന സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. തൂത്തുക്കുടി സ്വദേശി കെവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ടിവികെ നേതാവ് ആധവ് അർജുന സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. ജൂലൈ 27നാണ് കെവിനെ പെൺസുഹൃത്തിന്‍റെ സഹോദരൻ വെട്ടിക്കൊന്നത്. ടിവികെയെ കൂടാതെ സിപിഐഎം അടക്കമുള്ള ഇടത് പാർട്ടികളും ദുരഭിമാനക്കൊലക്ക് എതിരെ പ്രത്യേക നിയമനിർമ്മാണം നടത്തണമെന്ന് സർക്കാരിനോട് ആവിശ്യപ്പെട്ടിരുന്നു.

2015 മുതൽ തമി‍ഴ്നാട്ടിൽ എൺപതിൽ അധികം ജാതി മൂലമുള്ള ദുരഭിമാന കൊലപാതകങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ദളിത് അവകാശ സംഘടനയായ ‘എവിഡൻസി’ന്‍റെ കണക്കുകൾ പറയുന്നത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال