രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി: കുട്ടി മരിച്ചു

പാലക്കാട് - പൊള്ളാച്ചി സംസ്ഥാനന്തരപാത കൊഴിഞ്ഞാമ്പാറയിൽ അപകടം. അച്ഛനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി കുട്ടി മരിച്ചു. പഴനിയിർപാളയം സബീർ അലി - ആയിഷ ദമ്പതികളുടെ മകൾ
കൊഴിഞ്ഞാമ്പാറ സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ നഫീസത് മിസ്രിയ (6) ആണ് മരിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال