ബില്ലുകളിലെ സമയപരിധി : സുപ്രീം കോടതിയിൽ വാദം ഇന്ന്



ദില്ലി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച വിധിക്കെതിരെ രാഷ്ട്രപതി നൽകിയ റഫറന്‍സില്‍ ഇന്നുമുതൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വാദം കേൾക്കുക.

രാഷ്ട്രപതിയുടെ റഫറന്‍സ് നിലനില്‍ക്കില്ലെന്ന തമിഴ്‌നാടിന്റെയും കേരളത്തിന്റെയും നിലപാടുകളിലാണ് ആദ്യം വാദം കേള്‍ക്കുക. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെയും റഫറന്‍സിനെ എതിര്‍ക്കുന്നവരെയും വാദം കേള്‍ക്കും. ‍ ബില്ലുകളില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സംബന്ധിച്ച് 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കിയത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال