പെരിന്തല്‍മണ്ണ: ലോഡ്ജില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഒരു സ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ പോലീസിന്റെ വലയിലായതായാണ് സൂചന. യുവതിയുടെ പരാതിപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും വൈകാതെ അറസ്റ്റ് ഉണ്ടാവുമെന്നുമാണ് വിവരം.